ജലനിരപ്പ്  2398.26 അടി; ഇടുക്കി ഡാമിലെ റെഡ് അലർട്ട് പിൻവലിച്ചു 

2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

തൊടുപുഴ: ഇടുക്കി ഡാമിലെ റെഡ് അലർട്ട് പിൻവലിച്ചു. ജലനിരപ്പ് കുറഞ്ഞതോടെയാണ് റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടാക്കിയത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. റൂൾ കർവ് പ്രകാരം ഡാമിലെ ജലനിരപ്പ് 2398.31 അടിയിൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ഷട്ടർ തുറക്കുമ്പോൾ 2398.08 അടിയായിരുന്ന ജലനിരപ്പ്. നിലവിൽ ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ 35 സെന്റീമീറ്റർ ഉയർത്തി 100 ക്വുമെക്‌സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അണക്കെട്ടിന്റെ പൂർണശേഷി 2403 അടിയാണ്.

 മുല്ലപ്പെരിയാർ 135.45 അടിയായി

മുല്ലപ്പെരിയാർ ജലനിരപ്പ് 135.45 അടിയായി ഉയർന്നു. 136 അടി കവിഞ്ഞാൽ സ്പിൽവേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. 

പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് 

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ആലപ്പുഴ ഒഴികെ വയനാട് മുതൽ പത്തനംതിട്ട വരെ നാളെയും യെലോ അലർ‍ട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now