പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ പ്രതികള്‍
Last Updated :20 January 2024, 8:50 am IST

News Now


തൃശൂര്‍: പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ഒല്ലൂക്കര സ്വദേശികളായ അമല്‍ സ്വാലിഹും, ഗൂഢാലോചന നടത്തിയ സൈനുദ്ദീനും നവാസും ആണ് പൊലീസ് പിടിയിലായത്.  ഇരുപത്തി രണ്ടാം തീയതിയാണ് ഒല്ലൂക്കര സ്വദേശിയായ ഷമീര്‍ വെട്ടേറ്റ് മരിച്ചത്. മീന്‍ വില്‍പനക്കെത്തിയ ഷമീറിന്റെ വാന്‍ തടഞ്ഞ് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. 

അമല്‍ സ്വാലിഹ് ആണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ പിന്തുടര്‍ന്ന് വെട്ടിയത്. ഗൂഢാലോചന നടത്തിയ നവാസിനെ കൊല്ലപ്പെട്ട ഷമീര്‍ നേരത്തെ ആക്രമിച്ചിരുന്നു. നവാസിന്റെ കുടുംബാംഗങ്ങളെ ഇയാള്‍ വ്യക്തിഹത്യ നടത്തിയതായും പ്രതികള്‍ പറയുന്നു. ഗൂഢാലോചനയിലെ മറ്റൊരു പങ്കാളിയായ സൈനുദ്ദീനും ഷമീറും തമ്മില്‍ ശത്രുത നിലനിന്നിരുന്നു.  

മീന്‍ വില്‍പ്പന സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങള് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വളാഞ്ചേരിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates