
പരിഹസിച്ചോളൂ, റീല്‍സ് തുടരും; സര്‍ക്കാരിന്റെ വികസന നേട്ടം ജനങ്ങളിലേയ്ക്കെത്തിക്കും: മന്ത്രി റിയാസ്
മന്ത്രിമാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളത്. എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: വികസപ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാന്‍ പുതിയ കാലത്ത് സോഷ്യല്‍ മീഡിയയെ ഉപോയിക്കേണ്ടതായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. എത്ര വിമര്‍ശനം ഉണ്ടായാലും റീല്‍സ് തുടരുമെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മന്ത്രിമാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളത്. എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റീല്‍സ് ജനങ്ങളേറ്റെടുക്കുന്നു, സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേയ്ക്കെത്തുന്നുവെന്നത് നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാം. അതുകൊണ്ട് നിങ്ങള്‍ എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സ് ഇടല് അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് നിങ്ങള്‍ വ്യാമോഹിക്കണ്ട. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നങ്ങളില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
എന്‍എച്ച് 66 ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിച്ച് യാഥാര്‍ഥ്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ സര്‍ക്കാര്‍ ഇതിന് പണം മുടക്കിയിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ വിമര്‍ശിക്കുന്ന ബിജെപി നേതാക്കന്മാര്ക്ക് പറ്റുമോ. വസ്തുതകള്‍ പറയുക തന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്
