അമിതവേ​ഗത്തിൽ എത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ചു; തമിഴ്നാട് സ്വദേശി ​ഗുരുതരാവസ്ഥയിൽ

അപകടത്തിൽ തമിഴ്‌നാട് സ്വദേശിക്ക് ​ഗുരുതര പരിക്കേറ്റു

കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

പത്തനംതിട്ട: അമിതവേ​ഗത്തിലെത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചു. തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിൽ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശിക്ക് ​ഗുരുതര പരിക്കേറ്റു. ഇതിനു പിന്നാലെ കാറിലുണ്ടായിരുന്ന നാലം​ഗ സംഘം ഓടി രക്ഷപ്പെട്ടു.

കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. പരിക്കേറ്റ കച്ചവടക്കാരനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.  നീരാറ്റുപുഴ വള്ളംകളി കഴിഞ്ഞ് മടങ്ങിയെത്തിയ നാലംഗ സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപെട്ടത്.

ചങ്ങനാശേരി ആർടിഒക്ക് കീഴിയിൽ ചാക്കോ ഉലഹന്നാൻ എന്ന വ്യക്തിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now