കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്; ഗുരുതര ആരോപണവുമായി ആനി രാജ

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന്, സിപിഐ നേതാവ് ആനി രാജ

ആനി രാജ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

ന്യൂഡല്‍ഹി: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന്, സിപിഐ നേതാവ് ആനി രാജ. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊലീസ് ബോധപൂര്‍വമായ ഇടപെടല്‍ നടത്തുന്നതായി അവര്‍ ആരോപിച്ചു.

കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പൊലീസിലെ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ആനി രാജ പറഞ്ഞു. സമീപകാലത്തെ പല പൊലീസ് ഇടപെടലുകളും ഇത്തരത്തില്‍ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ആനി രാജ പറഞ്ഞു.

ഗാര്‍ഹിക പീഡന വിരുദ്ധ നിയമം സംസ്ഥാനത്ത് കാര്യക്ഷമായി നടപ്പാക്കുന്നില്ല. സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വകുപ്പു വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ്എല്‍ഡിഎഫിനും കത്തു നല്‍കുമെന്ന ആനി രാജ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now