
'ഷവര്‍മ കഴിച്ച് മരിക്കുന്നതില്‍ ഒരു മുഹമ്മദ് ഇല്ല, ആയിഷ ഇല്ല....; ആക്രാന്തം മൂത്ത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്'; വിഡിയോ
കഴിക്കുന്നത് 'ശവ' വര്‍മയാണ്'. കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച് കേരളത്തില്‍ അനേകം പേര് മരിച്ചു.

കൊല്ലം: ഭക്ഷണത്തെ മതവുമായി ബന്ധപ്പെടുത്തി ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍ആര്‍ മധു. ആക്രാന്തം മൂത്ത് ഷവര്‍മ കഴിച്ച് മരിക്കുന്നത് ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്രത്തിലെ വേദിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഷവര്‍മ കഴിച്ച് മരിക്കുന്നവരില്‍ മുഹമ്മദോ ആയിശയോ തോമസോ ഇല്ലെന്നും ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണെന്നും അദ്ദേഹം പറഞ്ഞു.
'ആഹാരം തൃപ്തി തോന്നണമെന്നുണ്ടെങ്കില്‍ ഇന്ന് അറേബ്യന്‍ ഫുഡ് കഴിക്കണം. ഇന്ന് രാത്രിഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും പാതിരാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്. അതൊക്കെ ഏത് ഭക്ഷണമാണ്, ആ ഭക്ഷണങ്ങളുടെ പേരുകള്‍ നമുക്ക് ഇവിടെ ഓര്‍ത്തെടുക്കാന്‍പോലും പറ്റില്ല. മാംസം കഴിക്കുന്നത് തെറ്റാണെന്നൊന്നും പറയുന്നില്ല.
à´µàµà´àµà´¨àµà´¨àµà´°à´àµà´à´³à´¿à´²àµâ à´àµà´°à´³à´¤àµà´¤à´¿à´²àµ à´¤àµà´°àµà´µàµà´à´³à´¿à´²àµâ à´¨à´à´àµà´àµà´¨àµà´¨à´¤àµ à´¶àµà´®à´¶à´¾à´¨à´¤àµà´¤à´¿à´²àµâ à´¨à´à´àµà´àµà´¨àµà´¨à´¤àµ à´ªàµà´²àµà´¯à´¾à´£àµ pic.twitter.com/gL3sf4E24s
— Samakalika Malayalam (@samakalikam) May 13, 2025
പക്ഷേ കരിഞ്ഞ മാംസത്തിന്റെ തീക്ഷ്ണമായ ഗന്ധം നാസാദ്വാരങ്ങളില്‍ തുളച്ചു കടന്നുപോകുന്നു. വൈകുന്നേരങ്ങളില്‍ കേരളത്തിലെ തെരുവുകളില്‍ നടക്കുന്നത് ശ്മശാനത്തില്‍ നടക്കുന്നതു പോലെയാണ്. കഴിക്കുന്നത് 'ശവ' വര്‍മയാണ്'. കഴിക്കുന്നത് 'വര്‍മയാണ്', കഴിക്കുന്നത് 'ശവമാണ്'. 'ശവവര്‍മ' കഴിച്ച് കേരളത്തില്‍ അനേകം പേര് മരിച്ചു. അതില്‍ ഒരു മുഹമ്മദ് ഇല്ല, ഒരു ആയിഷ ഇല്ല, ഒരു തോമസ് ഇല്ല. പക്ഷേ അതില്‍ വര്‍മയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരു പക്ഷേ ഇത് ശവര്‍മയായത്. ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാവുന്നവന്റെ പേര് ഹിന്ദുവെന്നാണ്.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



