സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍; ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ച

ന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ഹിന്ദു സംഘടനാ നേതാക്കള്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

ചങ്ങനാശ്ശേരി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ഹിന്ദു സംഘടനാ നേതാക്കള്‍. ആര്‍എസ്എസ് പ്രചാരക് എസ് സേതുമാധവന്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി എന്നിവരും അയ്യപ്പ സേവാ സമാജം നേതാവ് എസ്‌ജെആര്‍ കുമാറുമാണ് പെരുന്നയിലെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയത്. ഗണപതിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിന് എതിരായ പ്രതിഷേധവുമായി എന്‍എസ്എസ് മുന്നോട്ടുപോകുന്നതിനിടെയാണ് കൂടിക്കാഴ്ച. ഒന്നര മണിക്കൂറോളം ഇവര്‍ ചര്‍ച്ച നടത്തി.

സ്പീക്കറുടെ പരാമര്‍ശത്തിന് എതിരെ ഏത് സംഘടനയുമായും യോജിച്ച സമരത്തിന് എന്‍എസ്എസ് തയ്യാറാണെന്ന് കഴിഞ്ഞദിവസം സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. 

അതേസമയം, സ്പീക്കര്‍ എഎഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര. ഇതേതുടര്‍ന്ന് ഒരുമണിക്കൂറോളം നേരം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. 

എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കന്റോണ്‍മെന്റ് പൊലീസ് സ്വമേധയ കേസ് എടുത്തിരിക്കുന്നത്. ഐപിസി 143,147, 149, 253 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now