കതിന നിറയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:15 am IST

News Now

ശബരിമല:  ശബരിമല സന്നിധാനത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി മൂന്നു പേര്‍ക്കു പരിക്ക്.  ചെങ്ങന്നൂര്‍ സ്വദേശികളായ എആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

മാളികപ്പുറത്തിനു സമീപം വെടിമരുന്നു നിറയ്ക്കുന്നിതിനിടെയാണ് അപകടം. തീര്‍ഥാടകര്‍ ഉള്ള ഭാഗത്തല്ല അപകടമുണ്ടായത്. പരുക്കേറ്റ രണ്ടുപേരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം അന്വേഷിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേട്ട് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates