
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകള്‍, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാഹനങ്ങളുടെ രേഖകള്‍, വീട് നിര്‍മ്മാണത്തിന്റെ രേഖകള്‍ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇഡി അവസാനിപ്പിച്ചത്. പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടില്‍ നിന്ന് മടങ്ങി. മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകള്‍, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാഹനങ്ങളുടെ രേഖകള്‍, വീട് നിര്‍മ്മാണത്തിന്റെ രേഖകള്‍ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് 21 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് . ഉണ്ണിക്കൃഷ്ണന് പോറ്റി, പത്മകുമാര്‍, എന്‍ വാസു അടക്കമുള്ള പ്രതികളുടെ വീടുകളിലായിരുന്നു മിന്നല്‍ പരിശോധന. സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്ത കണ്ടെത്തുന്നതിനാണ് ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാക്ഷികളുടെ വീടുകള്‍ അടക്കം ഇഡി സംഘം പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് ദേവസ്വം ബോഡ് ആസ്ഥാനത്തടക്കം 4 ഇടത്തിലായിരുന്നു ഇഡി എത്തിയത്.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Sabarimala gold theft case: ED conducts 13-hour search at Murari Babu's house, seizes documents
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ടോക്സിക്കിന് 'അര' റേറ്റിങ് നല്കി മഹേഷ് ബാബുവിന്റെ മകന്; അച്ഛന്റെ സിനിമകളേയും വെറുതെ വിട്ടില്ല!

അജ്ഞാത മൃതദേഹമായി 50 ദിവസം; ഒടുവിൽ ബാബുവിനെ തിരിച്ചറിഞ്ഞ് മകൻ, പയ്യാമ്പലത്ത് സംസ്കാരം നടത്തി


