കുഞ്ഞുവേണമെന്ന് പറഞ്ഞ് വഴക്ക്, 51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊന്ന കേസ്; 26കാരനായ ഭർത്താവിന് ജാമ്യം

51കാരിയായ ശാഖ കുമാരിയും 26കാരനായ അരുണും ഒക്ടോബറിലാണ് വിവാഹം ചെയ്തത്

മരിച്ച ശാഖാകുമാരി, ഭര്‍ത്താവ് അരുണ്‍ / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 9:06 am IST
Edited by :migrator

കൊച്ചി; ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി ശാഖ കുമാരിയെ കൊലപ്പെടുത്തിയ ഭർത്താവ് അരുണിനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം നല്‍കിയത്. 

2020 ഡിസംബര്‍ 26നായിരുന്നു കൊലപാതകം. 51കാരിയായ ശാഖ കുമാരിയും 26കാരനായ അരുണും ഒക്ടോബറിലാണ് വിവാഹം ചെയ്തത്.  ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിന്‍കരയില്‍ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ. ഒറ്റയ്ക്ക് താമസിച്ചിരുന്ന് ഇവർ അരുണുമായി സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു. 

അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരേ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കി. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ചു. പത്തുദിവസത്തിനകം ജാമ്യത്തിനായി സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അരുണ്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now