'കേരളത്തില്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റം എന്ന് പറഞ്ഞ പയ്യന്‍ ഇപ്പോൾ ഊളംപാറയില്‍, മുഖ്യമന്ത്രി ദിവസവും ഓരോ തള്ളുമായി നടക്കുന്നു'; പരിഹസിച്ച് സലീം കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് പരിഹസിച്ച് നടന്‍ സലീം കുമാര്‍

Salim Kumar
സലീം കുമാര്‍file
Edited by :dhanojam
Last Updated :25 മാർച്ച് 2026, 9:43 am IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് പരിഹസിച്ച് നടന്‍ സലീം കുമാര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം.

അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരാള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് ആ പയ്യന്‍ ആരായിരിക്കുമെന്നും അയാള്‍ എവിടെ ആയിരിക്കുമെന്നും സംശയം ഉയര്‍ന്നു. താന്‍ ഈ പയ്യനെ അന്വേഷിച്ച് ചെന്നു. പയ്യനെ കാണാന്‍ പറ്റി. അയാള്‍ ഊളംപാറയിലുള്ള മാനസികാശുപത്രിയിലായിരുന്നു. അവന്റെ അച്ഛനോട് ചോദിച്ചപ്പോള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലെയെന്ന് പറഞ്ഞതോടെ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന മറുപടിയാണ് കിട്ടിയതെന്ന് സലീം കുമാര്‍ പറഞ്ഞു.

വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു വ്യവസായി മൂന്ന് ലക്ഷം കോടി മുടക്കുമെന്ന് അടുത്തിടെ പറയുകയുണ്ടായി. ആ വ്യവസായിയെ അന്വേഷിച്ച് ചെന്നപ്പോള്‍ അയാള്‍ ഊളംപാറയില്‍ ആ പയ്യന്‍ കിടക്കുന്ന അടുത്ത വാര്‍ഡിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണെന്നും സലീം കുമാര്‍ പരിഹസിച്ചു.

News Now

Summary

Salim Kumar mocks the Chief Minister pinarayi vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates