സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ വൈകീട്ട് വരെ; ലക്ഷ്യം പാഠഭാഗങ്ങള്‍ തീര്‍ക്കലെന്ന് ശിവന്‍കുട്ടി

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി

മന്ത്രി വി ശിവൻകുട്ടി
Last Updated :20 January 2024, 8:57 am IST
Edited by :migrator

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുകയായാണ് ലക്ഷ്യം. പരീക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

14ാം തീയതി ആരംഭിക്കുന്ന 9 വരെയുള്ള ക്ലാസുകള്‍ വൈകുന്നേരെ വരെ ആക്കുന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ചത്തെ അവലോകനയോഗത്തിലുണ്ടാകുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. സ്‌കൂളുകള്‍ 14-ാം തീയതി മുതലും കോളജുകള്‍ 7-ാം തീയതി മുതലുമാണ് തുറക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ അടച്ചിരുന്നത്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now