
പഠിക്കാത്തതിന് വഴക്കുപറഞ്ഞു; ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരം വീട്ടിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14)നെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് സംഭവം ആദ്യം കണ്ടത്.
ഇതോടെ വീട്ടുകാർ അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പഠിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാവ് വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെെ നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


