പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യാനിരിക്കെ ട്രെയിനിൽ അനുമതിയില്ലാതെ ആളുകൾ കയറിയത് സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ

ട്രയല്‍ റണ്‍ നടത്തിയ വന്ദേ ഭാരതിന് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം/ ഫയല്‍ ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതിന് മുൻപ് തന്നെ വന്ദേഭാരതിൽ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ ഇഷ്ടക്കാരുടെ യാത്ര. സുരക്ഷ ലംഘിച്ചുകൊണ്ടായിരുന്നു സ്ത്രീകയുടേയും കുട്ടിയുടേയും യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 

ട്രയൽ റണ്ണിനിടെ പല സ്റ്റേഷനുകളിലും ട്രെയിൻ നിർത്തിയപ്പോൾ ഉദ്യോ​ഗസ്ഥരുടെ ബന്ധുക്കൾ കയറിയിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇന്ന് രാവിലെ എറണാകുളത്ത് വണ്ടി നിർത്തിയപ്പോൾ റെയിൽവേ ജീവനക്കാരല്ലാത്ത രണ്ടുപേർ കയറിയിരുന്നു. ഇവർ അസിസ്റ്റന്റ് ഡിവിഷണൽ മെക്കാനിക്ക് എൻജിനിയറുടെ ബന്ധുക്കളാണെന്നാണ് സൂചന.  അനധികൃത യാത്ര സംബന്ധിച്ച വിവരങ്ങൾ പുറത്തായതിന് പിന്നാലെ ഇവരുടെ ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തു. വിവാദമായതോടെ ആർപിഎഫിന്റെ കമാൻഡർ ഇവരോട് കോഴിക്കോട് ഇറങ്ങാൻ നിർദേശം നൽകിയെങ്കിലും യുവതി കാസർകോട് വരെ യാത്ര തുടർന്നു. 

കാസർകോട് നിന്ന് യുവതിയും കുട്ടിയും ഇറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ പകർത്തുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് റെയിൽവേ ഉദ്യേ​ഗസ്ഥർ പ്രതികരണത്തിന് തയ്യാറിയിട്ടില്ല. ട്രെയിനിന്റെ പെർഫോമൻസ് അറിയുന്നതിനായാണ് ട്രയൽ റൺ നടത്തുന്നത്. എന്നാൽ വന്ദേഭാരത് മിക്ക സ്റ്റേഷനുകളിൽ എത്തുമ്പോഴും ഉദ്യോ​ഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കയറുന്നുതായാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യാനിരിക്കെ ട്രെയിനിൽ അനുമതിയില്ലാതെ ആളുകൾ കയറിയത് സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ അന്വേഷണം ഉണ്ടാകും.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates