പാറപ്പുറത്തു നിന്ന് സെൽഫി എടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു; ആഴിമലയിൽ തീർഥാടക സംഘത്തിലെ അം​ഗത്തിന് ദാരുണാന്ത്യം

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം

selfie accident
selfie accident
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :12 ഏപ്രിൽ 2026, 11:27 pm IST

തിരുവനന്തപുരം: ആഴിമല കടൽ തീരത്ത് പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു തീർഥാടക സംഘത്തിലെ അം​ഗത്തിനു ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു.

പത്തനംതിട്ട ഇടയാറൻമുളയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട തീർഥാടക സംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അനീഷ് ഉൾപ്പെട്ട സംഘം ആഴിമല ക്ഷേത്രത്തിലും സന്ദർശനം നടത്തി. അതിനിടെ അനീഷ് ക്ഷേത്രത്തിന്റെ പിന്നിലുള്ള കടൽത്തീരത്തെ പാറപ്പുറത്ത് കയറി സെൽഫിയെടുക്കുന്നതിനിടയിൽ ശക്തമായ തിരമാലയടിച്ച് കടലിൽ വീഴുകയായിരുന്നു.

അപകടത്തിനു പിന്നാലെ അവിടെയുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. പാറപ്പുറത്ത് കയറരുതെന്നും അപകട മേഖലയാണെന്നും ഇവിടെ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കടലിൽ നിന്ന് കണ്ടെത്തിയ അനീഷിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കോസ്റ്റൽ പൊലീസ് കേസെടുത്തു. ഭാര്യ: പരേതയായ ഷെഫീന. മകൾ കാർത്തിക.

News Now

Summary

selfie accident azhimala beach: member of a pilgrim group met a tragic end

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates