
അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും പിടിയില്‍

കോഴിക്കോട്: അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഷിമോഗ കൊപ്പ സ്വദേശി ഡോളര്‍ അനി(അനില്‍കുമാര്‍ 38)യെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് സാഹസികമായി പിടികൂടി.
കഴിഞ്ഞ മാസം 24-ന് കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടില്‍നിന്ന് 20 പവനോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. വീട്ടുകാര്‍ യാത്രപോയ സമയം നോക്കി വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് അനില്‍ മോഷണം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് സഹായിച്ച താമരശ്ശേരി അമ്പായത്തോട് സ്വദേശി ജെയിംസിനെയും (57) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോഷണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫിന്റെ നിര്‍ദേശപ്രകാരം ഡിസിപി പദംസിങ്, ടൗണ്‍ എസിപി പ്രമോദന്‍ കെ.വി., നടക്കാവ് സിഐ ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതില്‍നിന്നാണ് മോഷണം നടത്തിയത് അനില്‍കുമാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്നാട്ടിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു.
പിന്നീട് കോള്‍ റെക്കോര്‍ഡുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ കമ്പത്തുള്ള ഒരു കോളനിയില്‍ ഇയാള്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും, മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് അവിടെ എത്തിയതോടെ അനില്‍ തേനിയിലേക്ക് കടന്നു. ഒടുവില്‍ തേനി ടൗണില്‍ വെച്ച് സാഹസികമായാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അനില്‍കുമാറിന്റെ അറസ്റ്റോടെ കോഴിക്കോട്ടെ കുറ്റിക്കാട്ടൂര്‍, മേത്തോട്ടുതാഴം, വയനാട്ടിലെ കല്‍പ്പറ്റ തുടങ്ങിയിടങ്ങളിലെ എട്ടോളം കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പുണ്ടായിട്ടുണ്ട്. അനിലിനെ ചോദ്യം ചെയ്തതില്‍നിന്നാണ് സ്വര്‍ണം വില്ക്കാന് സഹായിച്ച ജെയിംസിനെക്കുറിച്ച് വിവരം ലഭിച്ചത്. മുപ്പതിലധികം ഭവനഭേദന കേസുകളില്‍ പ്രതിയായ ജെയിംസ് മുന്‍പും പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Serial burglar Dollar Anil arrested in Theni by Kozhikode Police
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



