
കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ ഇറങ്ങി; നെയ്യാറ്റിന്‍കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
നെയ്യാറ്റിന്‍കരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു. മലയിന്‍കാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകന് നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഉണ്ടന്‍കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് നിയാസ്. കൂട്ടുകാരോടൊപ്പം വീടിനുസമീപത്തെ കുളത്തിലെത്തിയതായിരുന്നു നിയാസ്. കുളത്തിലിറങ്ങിയതോടെ മുങ്ങിപ്പോകുകയായിരുന്നു.
കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
seventh class student drowned in Neyyattinkara
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



