
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പൊലീസ് ഇന്സ്പെക്ടര് പി ആര് സുനു ഇന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില് ഹാജരാകണം. ഇന്നു രാവിലെ 11 മണിക്ക് നേരിട്ട് ഹാജരായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി സുനുവിന് ഡിജിപി നേരത്തെ നോട്ടീസ് നല്കിയിരുന്നു.
ഡിജിപിയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പി ആര് സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. എന്നാല് ഒരാഴ്ചയ്ക്കുള്ളില് വിശദീകരണം നല്കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്ദേശം. ഇതേത്തുടര്ന്ന് ഡിസംബര് 31ന് സുനു പൊലീസ് മേധാവിക്ക് ഇ-മെയില് വഴി വിശദീകരണം നല്കി.
ഈ വിശദീകരണം തൃപ്തികരമല്ലെന്നും, ഡിജിപിയുടെ ചേംബറില് നേരിട്ട് ഹാജരായി വിശദീകരണം ബോധിപ്പിക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബേപ്പൂര് കോസ്റ്റല് പൊലീസ് സര്ക്കിള് ഇന്സ്പെക്ടറായ സുനു തൃക്കാക്കര പൊലീസ് രജിസ്റ്റര് ചെയ്ത കൂട്ടബലാത്സംഗക്കേസില് പ്രതിയാണ്. ഇതുകൂടാതെ വേറെ നിരവധി കേസുകളിലും സുനു പ്രതിയാക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപണമുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


