കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമം: പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

പൊലീസുകാരൻ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോന്നി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ ശല്യം ചെയ്തതിനാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയാണ് ഷമീറിനെതിരെ പരാതിപ്പെട്ടത്. 

ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പൊലീസുകാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഷമീറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now