പുഴയുടെ ആഴത്തില്‍ നിന്ന് മൂന്ന് ജീവന്‍ കോരിയെടുത്ത് ഷാജി; കുടുംബത്തിന് പുതുജീവന്‍

കുളിക്കാനിറങ്ങുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട നാലരവയസ്സുകാരിയെയും രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്ത ചാടിയ ബന്ധുക്കളെയുമാണ് ഷാജി സാഹസികമായി രക്ഷപ്പെടുത്തിയത്.

Shaji bravely rescued three members of a family from drowning in a river,
മൂവാറ്റുപുഴയാര്‍
Edited by :Sujith
Last Updated :7 സെപ്റ്റംബർ 2026, 9:14 am IST

കൊച്ചി: പുഴയില്‍ മുങ്ങിത്താഴ്ന്നു മരണത്തെ മുഖാമുഖം കണ്ട കുടുംബത്തിലെ മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തി പെന്തിട്ട ഷാജി. കുളിക്കാനിറങ്ങുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട നാലരവയസ്സുകാരിയെയും രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്ത ചാടിയ ബന്ധുക്കളെയുമാണ് ഷാജി സാഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ മൂവാറ്റുപുഴയാറിലെ പുളിക്കല്‍ കടവിലായിരുന്നു അപകടം. പായിപ്ര പേഴയ്ക്കാപ്പിള്ളി സ്വദേശി നിസാറും ഭാര്യയും നിസാറിന്റെ സഹോദരിയുടെ മകളുമാണ് പുഴയില്‍ മുങ്ങിത്താഴ്ന്നത്. മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആറംഗസംഘം. കടവിലിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി ആഴമേറിയ കയത്തിലേക്കും അടിയൊഴുക്കിലേക്കും വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാന്‍ നീന്തലറിയാത്ത നിസാര്‍ പുഴയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. ഭര്‍ത്താവും കുട്ടിയും പുഴയില്‍ മുങ്ങുന്നതുകണ്ട് പരിഭ്രാന്തിയിലായി നിസാറിന്റെ ഭാര്യയും നീന്തല്‍ അറിയില്ലെങ്കിലും പുഴയിലേക്ക് ചാടി. കുട്ടിയുടെ ഗര്‍ഭിണിയായ അമ്മയും സ്ഥലത്തുണ്ടായിരുന്നു.

ഈ സമയം കുളികഴിഞ്ഞ് കരയിലേക്ക് കയറുകയായിരുന്നു മുവാറ്റുപുഴ കട്ടപ്പ ഹോട്ടലിന്റെ ഉടമയായ ഷാജി. അപകടം കണ്ടയുടനെ ഷാജി പുഴിലേക്ക് എടുത്തുചാടി ആദ്യം ഒഴുക്കില്‍പ്പെട്ട കുട്ടിയെ കരയിലേക്ക് എത്തിച്ചു, തുടങ്ങി മുങ്ങിത്താഴുന്ന നിസാറിനെയും വലിച്ചുകയറ്റി.

നിസാറിന്റെ ഭാര്യ ഒഴുക്കില്‍പ്പെട്ടത് ആരും കണ്ടിരുന്നില്ല. യുവതിയെ രക്ഷിക്കാന്‍ ഷാജി വീണ്ടും പുഴയിലേക്ക് നീന്തി. കടവിലുണ്ടായിരുന്ന മറ്റൊരാള്‍ എറിഞ്ഞുകൊടുത്ത തുണിയില്‍ പിടിപ്പിച്ചാണ് ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചത്. ശക്തമായ അടിയൊഴുക്കും ആഴമേറിയ കയവും ഉള്ള അപകടകരമായ ഭാഗത്താണ് സംഭവം നടന്നത്.

News Now

Summary

Shaji bravely rescued three members of a family from drowning in a river.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates