എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി സ്പീക്കറുടെ റോഡ് ഷോ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ഷിബു ബേബി ജോണ്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജിത്ത് വിജയന്‍പിള്ളയ്ക്ക് വേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയെന്നതാണ് പരാതി.

Shibu Baby John files complaint with EC over Speaker's roadshow for LDF candidate
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ സ്പീക്കര്‍
Edited by :Sujith
Last Updated :3 ഏപ്രിൽ 2026, 3:36 pm IST

കൊല്ലം: നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണാണ് പരാതി നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജിത്ത് വിജയന്‍പിള്ളയ്ക്ക് വേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയെന്നതാണ് പരാതി. സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

സ്പീക്കറെന്നത് ഭരണഘടനാപരമായ പദവിയാണ്. നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഷംസീര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നുള്ള പ്രചരണ പരിപാടികളില്‍ നിന്ന് സ്പീക്കറെ വിലക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

ചവറയിലെ സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ ആണ് പരാതി നല്‍കിയത്. ഷിബു ബേബി ജോണിന്റെ എതിര്‍ സ്ഥാനാര്‍ഥിയായ സുജിത് വിജയന്‍ പിള്ള.

News Now

Summary

Shibu Baby John files complaint with EC over Speaker's roadshow for LDF candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates