തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം.

അരുവിക്കര ഡാം/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

News Now

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം. മൂന്ന്, നാല് ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ വീതവും നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന്  രാത്രി എട്ടരയോടെ രണ്ടാമത്തെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കരമന,  കിള്ളിയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം ജില്ലയിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളറടയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആര്യനാട് ആയിരവല്ലി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. ക്ഷേത്രത്തിന്റെ പീഠവും വിളക്കുകളും ഒലിച്ചുപോയി.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates