ഓട്ടത്തിനിടെ ലേഡീസ് കോച്ചില്‍ പുക, അപായച്ചങ്ങല വലിച്ചിട്ടും നിര്‍ത്താതെ മെമു

ഓട്ടത്തിനിടെ കോച്ചില്‍ പുക കണ്ടതിനെ തുടര്‍ന്ന് അപായചങ്ങല വലിച്ചിട്ടും ആലപ്പുഴ- എറണാകുളം മെമു നിര്‍ത്തിയില്ലെന്ന് പരാതി

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

കൊച്ചി: ഓട്ടത്തിനിടെ കോച്ചില്‍ പുക കണ്ടതിനെ തുടര്‍ന്ന് അപായച്ചങ്ങല വലിച്ചിട്ടും ആലപ്പുഴ- എറണാകുളം മെമു നിര്‍ത്തിയില്ലെന്ന് പരാതി. ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട മെമു എറണാകളം ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പാണ് ലേഡീസ് കോച്ചില്‍ പുക കണ്ടത്.

സ്ത്രീകളും ബഹളം കേട്ട് മറ്റു കോച്ചുകളില്‍ നിന്നെത്തിയവരും പലതവണ അപായച്ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ല. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്‌ഫോമിലാണ് ട്രെയിന്‍ നിര്‍ത്തിയത്. 

അപായച്ചങ്ങല വലിക്കുമ്പോള്‍ ലഭിക്കേണ്ട സിഗ്നല്‍ ലഭിച്ചില്ലെന്നാണ് കാരണം അന്വേഷിച്ച യാത്രക്കാരോട് ലോക്കോപൈലറ്റ് പറഞ്ഞത്. എന്തുകൊണ്ടാണ് അപായച്ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നില്‍ക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now