സ്പീക്കർ എ എൻ ഷംസീർ യുഎസ്സിലേക്ക്

നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്

AN SHAMSEER
എ എൻ ഷംസീർSource by : ഫെയ്സ്ബുക്ക്
Last Updated :5 August 2024, 8:39 am IST

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ യുഎസ്സിലേക്ക്. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. 6,7 തിയതികളിലായാണ് പരിപാടി നടക്കുന്നത്.

വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണ് ഇത്. നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് ഖത്തർ വഴിയാണ് ഷംസീർ അമേരിക്കയിലേക്കു പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now