
News Now
ആറായിരം കിലോമീറ്റര് വരെ ഓയില് മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്ട്ട്; ഹീറോ എക്സ്ട്രീം 160ആര് 4വി 2026 വിപണിയില്

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റില് സണ്ണി ജോസഫിന് വക്കീല് നോട്ടീസ്

'ദശദിക്കുകളിലേക്കും തീക്കാറ്റു പോലെ പടർന്ന് രാവണൻ'; ഇതിലെന്തായാലും വില്ലൻ സ്കോർ ചെയ്യും! 'രാമായണ' പുതിയ ട്രെയ്ലർ

ഇലക്ട്രിക് സ്കൂട്ടര് വാങ്ങാന് പ്ലാനുണ്ടോ?; ഈ അഞ്ചു കാര്യങ്ങള് ശ്രദ്ധിക്കുക!

വയനാട്; രാഷ്ട്രീയക്കാരെയും കളക്ടർമാരെയും പൊലീസ് ഉദ്യോഗസ്ഥരേയും ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാൾ അറസ്റ്റിൽ. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്മാൻ (29) ആണ് പിടിയിലായത്. മറ്റുള്ളവരുടെ നമ്പറുകൾ സ്പൂഫ് ചെയ്താണ് ഇയാൾ ഫോൺവിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. ഈ കോളുകൾ റെക്കോർഡ് ചെയ്ത് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിൽ നിന്നായിരുന്നു ഇയാളുടെ ഫോൺ വിളികൾ എല്ലാം. സോഷ്യൽ മീഡിയയിൽ ‘മാർലി’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ വ്യാജനമ്പറുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി സമൂഹവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നു. പരസ്പരം പോർവിളികളും തെറിവിളികളും നടത്തുന്ന ഗ്രൂപ്പുകളിൽ നിന്ന് തനിക്കും തന്റെ സുഹൃത്തുക്കൾക്കുമെതിരേ പോർവിളികൾ നടത്തുന്നവരുടെ നമ്പർ, പ്രത്യേക കോൾ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്പൂഫ് ചെയ്യും. തുടർന്ന് ഈ നമ്പർ ഉപയോഗിച്ച് രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരെ ഫോണിൽ വിളിച്ച് തെറിവിളിക്കും.
ഹബീബ് റഹ്മാനാണ് വിളിക്കുന്നതെങ്കിലും ഫോണെടുക്കുന്നവർക്ക് മറ്റുള്ളവരുടെ നമ്പറുകളാണ് കാണാൻ സാധിക്കുക. ഇങ്ങനെ ഫോൺ വിളിച്ചതിന്റെ കോൾ റെക്കോഡ് എതിരാളികൾക്ക് അയച്ചുകൊടുത്ത് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നാലുമാസത്തോളം പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് വയനാട് സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പികെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. നാട്ടിലെത്തിയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ഇന്ത്യൻ നമ്പർ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. നിലവിൽ ഇയാളുടെപേരിൽ കാസർകോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ സമാന കേസുകളുണ്ട്. മറ്റു ജില്ലകളിൽ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വ്യാജ വാട്സാപ്പ് നമ്പറുകൾ ഉപയോഗിച്ച് വിദ്യാർഥികളും മുതിർന്നവരും ഇത്തരം ഗ്രൂപ്പുകളിൽ വ്യാപകമായി അംഗമാക്കുന്നതുൾപ്പെടെ നിരിക്ഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. സൈബർ പൊലീസിന് തന്നെ ഒരിക്കലും കണ്ടെത്താൻ കഴിയില്ല എന്ന് പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

