'ആമസോൺ കാട്ടിലെ ​ഗ്രൗണ്ട്'; വൈറലായ പാലപ്പിള്ളി എസ്റ്റേറ്റ് മൈതാനത്ത് ക്രിക്കറ്റ് കളിച്ച് കായിക മന്ത്രി (വിഡിയോ)

റബർ തോട്ടത്തിനു നടുവിലെ ഗ്രൗണ്ടിന്റെ ഹെലികാം ഷോട്ടുകൾ വിസ്മയിപ്പിക്കുന്നതായിരുന്നു

Sports Minister plays cricket at Palappilly Estate ground
മന്ത്രി വി അബ്ദുറഹിമാൻ ക്രിക്കറ്റ് കളിക്കുന്നുവിഡിയോ സ്ക്രീൻ‌ ഷോട്ട്
Edited by :renjith.k
Last Updated :24 മേയ് 2025, 7:50 pm IST

തൃശൂർ: പാലപ്പിള്ളി എസ്‌റ്റേറ്റിലെ വൈറലായ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സോഷ്യൽ മീഡിയയിൽ വൈറലായ 'ആമസോൺ കാടുകൾക്ക് നടുവിലെ ഗ്രൗണ്ട്' മന്ത്രി നടന്നു കണ്ടു. അവിടെ കുറച്ചുനേരം ക്രിക്കറ്റ് കളിക്കുകയും ചെയ്തു.

അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പച്ചമരക്കാടുകൾക്കു നടുവിലെ ക്രിക്കറ്റ് ഗ്രൗണ്ട് വൈറലായത്. റബർ തോട്ടത്തിനു നടുവിലെ ഗ്രൗണ്ടിന്റെ ഹെലികാം ഷോട്ടുകൾ വിസ്മയിപ്പിക്കുന്നതായിരുന്നു.

സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായാണ് മന്ത്രി അബ്ദുറഹിമാൻ ഇവിടെ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും നാട്ടുകാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയാൽ വരന്തരപ്പിള്ളിക്കാർക്ക് സ്‌റ്റേഡിയം നിർമിക്കാൻ ഒരു കോടി അനുവദിക്കുമെന്നു മന്ത്രി ഉറപ്പു നൽകി.

News Now