
സ്പുട്‌നിക് വാക്‌സിന്‍ ലേക്‌ഷോറില്‍ ലഭ്യമാകും
സ്പുട്‌നിക് വാക്‌സിന്‍ ലേക്‌ഷോറില്‍ ലഭ്യമാകും

കൊച്ചി: റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ ലഭ്യമാകും. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു.
രാജ്യത്തെ കടുത്ത വാക്‌സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്‌നിക് വാക്‌സിന്‍ എത്തുന്നത്. കൊവിഡ് വൈറസിനെതിരെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.
ഏറ്റവും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങളുടെ ഭാഗമായാണ് ഈ വാക്‌സിന്‍ വിപിഎസ് ലേക്ഷോറില്‍ ലഭ്യമാക്കുന്നതെന്ന് ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു. വാക്‌സിന്‍ ലഭിക്കാന്‍ ബുക്കിങ്ങിനായി 75580 90011.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



