ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ശ്രീനിവാസന്‍
Last Updated :20 January 2024, 9:01 am IST

News Now

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദ് ബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

ഏപ്രില്‍ പതിനാറിനു പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിയും മുന്‍പായിരുന്നു കൊലപാതകം.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates