പ്രണയത്തിൽ നിന്ന് പിൻമാറി: പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു, ഫോൺ എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റിൽ
പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു

തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു (23) ആണ് അറസ്റ്റിലായത്.
പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു. വർക്കല പുത്തൻചന്തയിൽ വെച്ച് പിന്തുടർന്ന് എത്തിയായിരുന്നു ഉപദ്രവം. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.
സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ വർക്കല എ എസ് പിയുടെ നിർദേശ പ്രകാരം കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ സജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബാലു, പ്രേംകുമാർ, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


