
വയറിന് അസ്വസ്ഥത, അമ്മക്കൊപ്പം ഡോക്ടറെ കാണാനെത്തിയ 14 കാരി ഗർഭിണി; രണ്ടാനച്ഛൻ അറസ്റ്റിൽ
വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്

മലപ്പുറം; 14 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തിരൂർ കൽപകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാൾ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറിൽ ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് പെൺകുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടർന്ന് ഗർഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






