
'സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും'; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി'

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാനത്തെ പഴയ കെട്ടികങ്ങളില്‍ പരിശോധന നടത്തുമെന്നും വലിയങ്ങാടിയിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു.
'കര്‍ക്കശമായ നിലപാട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കും. മേയറുമായി സംസാരിച്ചു. കോഴിക്കോട് നഗരത്തിലെ ഇത്തരം കെട്ടിടങ്ങളുടെ സ്ട്രക്ച്ചറല്‍ സ്റ്റെബിലിറ്റി കോര്‍പ്പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ചിട്ടുണ്ടോ, പരിശോധിച്ചതില്‍ എതെങ്കിലും ഉദ്യോഗസ്ഥര്‍ കണ്ണടച്ചിട്ടുണ്ടോ, ഇതെല്ലാം ഗൗരവമായ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ആരെയും വൊറുതെ വിടാന്‍ പാടില്ലെന്നും' മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അവരെ ആക്ഷേപിക്കില്ല.എന്നാല്‍, ഒരുമിച്ച് നില്‍ക്കേണ്ട അവസ്ഥയില്‍ ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വലിയങ്ങാടിയില്‍ കോര്പറേഷന് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് നാല് പേര് മരിച്ച സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Strict action will be taken if officials have committed any lapses in Valiyagadi tragic incident- Muhammed Riyas
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

