
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

കൊച്ചി: കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശങ്ങളിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു. പുലർച്ചെ നാല് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്.
മരങ്ങൾ പലതും കടപുഴകി വീണു. തത്തപ്പള്ളി പ്രദേശത്തെ നാൽപതോളം വീടുകൾക്ക് വലിയ കേടുപാടുകൾ പറ്റി. കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മരങ്ങൾ വീണ് വഴികൾ തടസപ്പെട്ടതിനെ തുടർന്ന് വീടുകൾ തകർന്നിടത്തേക്ക് എത്തുന്നതിനും പുലർച്ചെ തടസം നേരിട്ടു. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയാണ്. വൈദ്യുതി ബന്ധവും പലയിടത്തും വിച്ഛേദിക്കപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


