സപ്ലൈകോ വില്പനശാലകൾ നാളെ തുറന്നു പ്രവർത്തിക്കും

പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്‌പെഷ്യൽ ഫെയറുകളും ഡിസംബർ 26 ന് പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്‌സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വില്പനശാലകൾ നാളെ ( 26 ന്) തുറന്നു പ്രവർത്തിക്കും.
എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്‌പെഷ്യൽ ക്രിസ്തുമസ് ഫെയറുകളും ഡിസംബർ 26 ന് പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു.

ജനുവരി 5 വരെയാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ ഫെയറുകൾ പ്രവർത്തിക്കുക.  13 ഇനം സബ്‌സിഡി സാധനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ വിലക്കുറവിൽ ഫെയറുകളിൽ ലഭിക്കും. കൂടാതെ ഗുണ നിലവാരമുള്ള മറ്റു നോൺ സബിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ നൽകുമെന്ന് സർക്കാർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now