
സപ്ലൈകോ നെല്ല് സംഭരണത്തിലെ ബാധ്യത, 253 കോടി രൂപ അനുവദിച്ചു
നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68 ശതമാനത്തില്‍ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് മൂലമാണ് സപ്ലൈക്കോയ്ക്ക് ബാധ്യത ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു

തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. 2019- 20 മുതല്‍ 2021- 22 വരെയുള്ള വര്‍ഷങ്ങളില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. ഇത് സംബന്ധിച്ച നടപടി പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
WHAT TO READ NEXT

കൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി
നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട് ടേണ്‍ റേഷ്യോ (ഒടിആര്‍) 68 ശതമാനത്തില്‍ നിന്നും 64. 5 ശതമാനം ആയി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തത് മൂലമാണ് സപ്ലൈക്കോയ്ക്ക് ബാധ്യത ഉണ്ടായതെന്നും സര്‍ക്കാര്‍ അറിയിച്ചു. 2017 സെപ്തംബറില്‍ നെല്ല് സംഭരണം ആരംഭിക്കേണ്ട സമയത്ത് നെല്ല് സംസ്കരണത്തില്‍ കിട്ടുന്ന അരിയുടെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 68 ശതമാനം കിട്ടുന്നില്ല എന്ന കാരണത്താല്‍ മില്ലുടമകള്‍ യഥാസമയം നെല്ലെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഔട്ട് ടേണ്‍ റേഷ്യോ ഒരു ക്വിന്റല്‍ നെല്ലിന് 68 ശതമാനത്തില്‍ നിന്നും 64.5 ശതമാനം ആയി കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തുന്നത് വരെയുള്ള സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് 2018 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കുട്ടനാട് പാക്കേജ്
കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഭേദഗതികള്‍ വരുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സെന്‍ട്രല്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് - കുട്ടനാട് മേഖലാ വികസനം ഇസ്ലിമെന്റേഷന്‍ ആന്‍ഡ് ടെക്നിക്കല്‍ കമ്മിറ്റി, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, കുട്ടനാട് സെല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.
കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ കണ്‍വീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോര്‍ഡ് അംഗം കൗണ്‍സിലില്‍ അംഗമായിക്കും.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് തലത്തില്‍ സെന്റര്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖല വികസനത്തിനായി രൂപീകരിക്കും. കുട്ടനാട് പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിക്ക് സെന്‍ട്രല്‍ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഐടി, ധനകാര്യം, ജലവിഭവ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അധ്യക്ഷനായും ജില്ലാ കളക്ടര്‍ കണ്‍വീനര്‍ ആയും ഇംപ്ലിമെന്റേഷന്‍ & ടെക്നിക്കല്‍ കമ്മിറ്റികള്‍ നിലവില്‍ വരും. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും. രൂപീകരിക്കുന്ന ഇംപ്ലിമെന്റേഷന്‍ & ടെക്നിക്കല്‍ കമ്മിറ്റികള്‍ ജില്ലാ ആസൂത്രണ സമിതിയുടെ ഉപസമിതി ആയി പ്രവര്‍ത്തിക്കും. ജോയിന്റ് രജിസ്ട്രാര്‍ സഹകരണം, പ്രോജക്ട് കോഡിനേറ്റര്‍, എം എന്‍ ആര് ഇ ജി എസ്, എന്നിവര്‍ കൂടി ജില്ലാതല ഇംപ്ലിമെന്റേഷന്‍ & ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും.
വകുപ്പുകള്‍ തയ്യാറാക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി പരിശോധിച്ചു സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ് കുട്ടനാട് മേഖല വികസനം (CPPU-KRD) ക്ക് കൈമാറണം. അന്തര്‍ ജില്ലാ പദ്ധതികള്‍ ഡിപിസികളുമായി കൂടിയാലോചിച്ച് വകുപ്പുകള്‍ തയ്യാറാക്കും. CPPU-KRD നിര്‍ദേശങ്ങള്‍ പാലിച്ച് അഞ്ചു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ജില്ലാ തലത്തില്‍ ഭരണാനുമതി നല്‍കേണ്ടതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പദ്ധതി നടത്തിപ്പിലും നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.
കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ സംസ്ഥാനതല സെക്രട്ടറിയേറ്റ് ആയി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പില്‍ കുട്ടനാട് സെല്‍ രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തി. ഇതിന്റെ ഏകോപനത്തിനായി വിവിധ സ്റ്റേറ്റ് ഹോള്‍ഡര്‍ വകുപ്പുകളെയും ഏജന്‍സികളെയും ഉള്‍പ്പെടുത്തി മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Supplyco's liability in paddy procurement kerala govt will grant Rs 253 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'അബ്സല്യൂട്ട് അയ്യപ്പാ...'; രണ്ടാഴ്ചയാകും മുമ്പ് ലോകയെ വെട്ടി; നിവിന്‍ പോളിയുടെ ആദ്യ 200 കോടി

'സ്ക്രിപ്റ്റില്‍ കരയണം എന്ന് മാത്രം, എങ്ങനെ കരയണമെന്ന് നിവിനോട് പറഞ്ഞിരുന്നില്ല'; ഉള്ള് പൊള്ളിച്ച രംഗത്തെപ്പറ്റി ഗിരീഷ് എഡി
