നിപ്പയും കോവിഡും പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ...

സ്വാമി സന്ദീപാനന്ദ​ഗിരി പിണറായി വിജയനൊപ്പം/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST

News Now

തിരുവനന്തപുരം: കെ റെയിൽ അടക്കം സംസ്ഥാനത്തെ വികസന പദ്ധതികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച്  സ്വാമി സന്ദീപാനന്ദ​ഗിരി. ഇവിടൊന്നും വേണ്ട്രാ, കെ റെയിൽ വേണ്ട്രാ...കെ ഫോൺ വേണ്ട്രാ, ​ഗെയ്ൽ പൈപ്പ് വേണ്ട്രാ, ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ... അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

നിപ്പയും കോവിഡും പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ..

പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട് costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം 15 ലക്ഷം no reply എന്നാലും, ഇവിടൊന്നും വേണ്ട്രാ.... സന്ദീപാനന്ദ​ഗിരി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം: 

“ഇവിടൊന്നും വേണ്ട്രാ”
കെ റെയിൽ വേണ്ട്രാ...കെ ഫോൺ വേണ്ട്രാ GAIL പൈപ്പ് വേണ്ട്രാ
ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി മാസ്ക്കിടാതെ നടക്കാൻ
തൊട്ടൊരുമ്മി ഇരിക്കാൻ
24/7 full dating കളിക്കാൻ
ന്നാലും കെഫോൺ വേണ്ട്രാ
silverline വേണ്ട്രാ...കെഎഫ് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പ്രളയം വന്നപ്പോ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി.
നിപ്പയും കോവിഡും 
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ 
ഇവിടെ അല്ലേലും scene മൊത്തം contra
പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട് 
costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും
പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം
15 ലക്ഷം no reply എന്നാലും,
ഇവിടൊന്നും വേണ്ട്രാ......

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates