
'60 വര്‍ഷത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിക്കും, വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും'; നന്ദി പറഞ്ഞ് സന്ദീപ് വാര്യര്‍
ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങള്‍ക്കും, ആവേശം പകര്‍ന്നു നല്കിയ പ്രവര്‍ത്തകര്‍ക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കള്‍ക്കും ഒരായിരം നന്ദി.

കൊച്ചി: വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ പുതിയ ചരിത്രമെഴുതും എന്നതില്‍ സംശയമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍. ഈ പോരാട്ടത്തില്‍ തന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം മനസ്സിലുണ്ടെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി എന്നെ സ്വീകരിച്ച സഹോദരങ്ങള്‍ക്കും, ആവേശം പകര്‍ന്നു നല്കിയ പ്രവര്‍ത്തകര്‍ക്കും, പിന്തുണയുമായെത്തിയ എല്ലാ നേതാക്കള്‍ക്കും ഒരായിരം നന്ദി. തൃക്കരിപ്പൂരിന്റെ വികസനത്തിനായും നാടിന്റെ നന്മയ്ക്കായും നമുക്ക് തുടര്‍ന്നും ഒരുമിച്ച് നില്ക്കാം. തൃക്കരിപ്പൂരിന്റെ മണ്ണില്‍ സ്ഥാനാര്‍ത്ഥിയായി കാലുകുത്തിയ നിമിഷം മുതല്‍ എന്നെ പൊതിഞ്ഞ ആവേശവും സ്നേഹവായ്പും വാക്കുകള്‍ക്ക് അതീതമാണ്. ഓരോ ചുവടിലും നിങ്ങള്‍ നല്കിയ ആത്മവിശ്വാസം ഈ പോരാട്ടത്തില്‍ എനിക്ക് കരുത്തായി മാറി. വിയര്‍പ്പുതുള്ളികളെപ്പോലും സ്നേഹത്തിന്റെ പൂമഴയായി മാറ്റിയ പ്രിയപ്പെട്ട തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യമേ നന്ദി പറയട്ടെ- സന്ദീപ് വാര്യര്‍ പറഞ്ഞു.
അറുപത് വര്‍ഷക്കാലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച്, മാറ്റത്തിന്റെ പുതുപുലരി തൃക്കരിപ്പൂരില്‍ ഉദിക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് നാം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫിന്റെ ഓരോ പ്രവര്‍ത്തകനും നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ രാപ്പകല്‍ ഭേദമില്ലാതെ കര്‍മ്മനിരതരായി. ഈ ഐക്യമാണ് നമ്മുടെ വിജയപ്രതീക്ഷകളുടെ അടിത്തറ. നേതൃത്വത്തിന് നന്ദി.
എനിക്ക് വലിയ രീതിയിലുള്ള പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കിയ എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി, യു.ഡി.എഫ് നേതൃത്വത്തോട് എനിക്ക് കടപ്പാടുണ്ട്. പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിട്ടെത്തി ആവേശം പകര്‍ന്നു നല്കിയ പ്രമുഖ നേതാക്കള്‍ ഈ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.
'നമ്മുടെ വിയര്‍പ്പും അധ്വാനവും തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഒരു പുതിയ ചരിത്രമെഴുതും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഈ പോരാട്ടത്തില്‍ എന്നോടൊപ്പം നിന്ന ഓരോ പ്രവര്‍ത്തകന്റെയും മുഖം എന്റെ മനസ്സിലുണ്ട്, സന്ദീപ് വാര്യര്‍ കുറിച്ചു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
'We will end the 60-year-old Left monopoly, sweat and hard work will write a new history on the soil of Thrikkaripur'; Sandeep Varrier expresses gratitude
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'

റോസാപ്പൂക്കള്‍ കുലകുത്തി വിടരും; വാടിത്തളര്‍ന്ന ചെടിയെ കരുത്തനാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


