
വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലും; മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശേരി ബിഷപ്പ്
സർക്കാർ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും, അതിനുള്ള ശക്തിയും സംവിധാനവും ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

കോഴിക്കോട്: വന്യമൃഗ ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനപ്രതിനിധികള്‍ രാജിവെയ്ക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വനമൃഗശല്യം തുടർന്നാൽ ഞങ്ങൾ വെടിവച്ചുകൊല്ലുമെന്നും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും ഇടപെടാൻ വരേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു.
സർക്കാർ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും, അതിനുള്ള ശക്തിയും സംവിധാനവും ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അവര്‍ക്ക് ജോലിയും അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിയമം തമിഴ്‌നാടിന് മാറ്റാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിനത് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ രൂക്ഷ വിമര്‍ശം. അതേസമയം കക്കയത്തെ ആളെക്കൊല്ലി കാട്ടുപോത്തിനെ കൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടു.
WHAT TO READ NEXT

കാട്ടുപന്നി കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



