പാല്‍ തൊണ്ടയില്‍ കുടുങ്ങി 17 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ്​ പാല്‍ കുടിക്കുന്നതിന് ഇടയിൽ തൊണ്ടയിൽ കുടുങ്ങിയത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:56 am IST


നേമം: 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. വെള്ളനാട് മുണ്ടേല പ്രവീണ്‍ ഭവനില്‍ നിന്ന്​ മലയിന്‍കീഴ് ഗോവിന്ദമംഗലത്ത് വാടകക്ക്​ താമസിക്കുന്ന മുഹമ്മദ്​ റിയാസ്​-​​പ്രിയങ്ക ദമ്ബതികളുടെ മകള്‍ റംസിയയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 10 ഓടെയാണ്​ പാല്‍ കുടിക്കുന്നതിന് ഇടയിൽ തൊണ്ടയിൽ കുടുങ്ങിയത്​. നെയ്യാറ്റിന്‍കര ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നരുവാമൂട് പൊലീസ് കേസെടുത്തു.

News Now