സ്റ്റേഷനില്‍ വച്ച് മോഷണക്കേസ് പ്രതികള്‍ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാരെ തല്ലിച്ചതച്ചു

ആഡംബരക്കാര്‍ മോഷ്ടിച്ച പ്രതികളാണ് പൊലീസുകാരെ മര്‍ദിച്ചത്.

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

കൊച്ചി; പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാരെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. മോഷണക്കേസ് പ്രതികളാണ് മര്‍ദിച്ചത്. ഫിംഗര്‍ പ്രിന്റ് പരിശോധിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴായിരുന്നു മര്‍ദനം. 

കുറുപ്പംപടിയിലെ ആഡംബരക്കാര്‍ മോഷ്ടിച്ച പ്രതികളാണ് പൊലീസുകാരെ മര്‍ദിച്ചത്. മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിരലടയാള പരിശോധനയ്ക്ക് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു മര്‍ദനം ഉണ്ടയാത്. എസ്‌ഐ, സിപിഒമാരായ രണ്ടുപേര്‍ക്കും പരിക്കേറ്റു. എസ്‌ഐയുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കൊണ്ടോട്ടി സ്വദേശി അജിത്, കൊടുങ്ങല്ലൂര്‍ സ്വദേസി തന്‍വീര്‍, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫര്‍, അങ്കമാലി സ്വദേശി റിയാന്‍ എന്നിവരാണ് പൊലീസുകാരെ മര്‍ദിച്ചത്. പൊലിസുകാരെ മര്‍ദിച്ചതിന് പിന്നാലെ അജിത് പൊലീസ് സ്റ്റേഷനില്‍ വച്ച് കൈമുറിക്കുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇവര്‍ അക്രമസ്വഭാവം കാണിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ മാസം മൂന്നാം തീയതിയായിരുന്നു കുറുപ്പുംതറ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ആഡംബരക്കാര്‍ മോഷ്ടിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now