
'പിന്തുണയ്ക്ക് നന്ദി'; പലസ്തീന് അംബാസഡര്‍ക്ക് എകെജി സെന്ററില്‍ സ്വീകരണം
സിപിഎം നേതാക്കളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പുത്തലത്ത് ദിനേശന്, ജോണ്‍ ബ്രിട്ടാസ് എംപി, എം വി ജയരാജന്, സി എന്‍ മോഹനന്, കെ ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന് അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷിന് എകെജി സെന്ററില്‍ സ്വീകരണം. സിപിഎം നേതാക്കളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പുത്തലത്ത് ദിനേശന്, ജോണ്‍ ബ്രിട്ടാസ് എംപി, എം വി ജയരാജന്, സി എന്‍ മോഹനന്, കെ ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്
പലസ്തീന് ജനതയോടുള്ള പാര്‍ട്ടിയുടെ ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും പലസ്തീന് അംബാസഡര്‍ നന്ദി അറിയിച്ചു. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന് ജനതയുടെ സ്വയം നിര്ണ്ണയാവകാശത്തിനൊപ്പം നില്ക്കുന്ന സിപിഎമ്മിന്റെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നിലപാടില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.
ഇന്നലെ പലസ്തീന് അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍ പലസ്തീന് ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേരളം എന്നും പലസ്തീന് ജനതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പലസ്തീന് അംബാസഡറോട് പറഞ്ഞു. എല്ലാ അന്താരാഷ്ട്ര കണ്‍വന്‍ഷനുകളും അട്ടിമറിച്ചാണ് യുഎസ് പിന്തുണയോടെ പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചുപോരുന്നത്. പലസ്തീന് ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎന്‍ പ്രമേയത്തിനനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായ പലസ്തീന് രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കണം എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
The AKG Centre welcomed the Palestine Ambassador
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



