കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീണു; എടുക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു

ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായി

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:51 am IST


തൃശൂര്‍: ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. കടവിന് സമീപം കളിച്ചിരുന്ന കുട്ടികള്‍ ബോള്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് പുഴയില്‍ ഇറങ്ങുകയായിരുന്നു.

സമീപത്തെ തന്നെ വല്യാകോളനി എന്ന സ്ഥലത്തെ  കുട്ടികളാണ് പുഴയില്‍ അകപെട്ടത്. നാല് പേരാണ് കളിച്ചിരുന്നത്.മ റ്റ് രണ്ട് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിട്ടും കുട്ടികളെ കണ്ടെത്തിയിട്ടില്ല. തൃശൂരില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ തുടരും.
 

News Now