
News Now
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

പത്തനംതിട്ട: തിരുവല്ല കച്ചേരിപ്പടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി തന്നെയായ അരുൺ എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്.
കച്ചേരിപ്പടി ജങ്ഷനു സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മതലിൽ ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തത്ക്ഷണം മരിച്ചു. അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച വിഷ്ണുവിന്റേയും ആസിഫിന്റേയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



