തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; തൃശൂരിൽ മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കരയിൽ നിന്നു 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്

സുരേഷ്
Edited by :migrator
Last Updated :20 ജനുവരി 2024, 9:22 am IST

തൃശൂർ: കയ്പമം​ഗലത്ത് കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരയ്ക്കൽ സുരേഷ് (52) ആണ് മരിച്ചത്. 

വള്ളം തിരയിൽപ്പെട്ട് മറിയുകയായിരുന്നു. കരയിൽ നിന്നു 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കടലിൽ മോശം കാലാവസ്ഥയായിരുന്നുവെന്നു തൊഴിലാളികൾ പറയുന്നു. 

മൂന്നുകടവ് ബീച്ച് പന്തൽക്കടവിൽ നിന്നാണ് മൂന്ന് പേർ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയത്. അപകടത്തിനു പിന്നാലെ കരയിൽ നിന്ന മറ്റ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടവരെ വടമിട്ടു രക്ഷപ്പെടുത്താൻ ശ്രമിച്ചു. 

രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും സുരേഷിനെ കാണാതായി. പിന്നീട് ഏഴരയോടെ സംഭവ സ്ഥലത്തു നിന്നു 100 മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now