ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണ് മൃതദേഹങ്ങൾ  കണ്ടെത്തിയത്

Last Updated :20 January 2024, 8:33 am IST

News Now

ആലപ്പുഴ : വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.  കൊല്ലം ചടയമംഗലം സ്വദേശികളായ ഇടയം അനിവിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത (21), ആയുർ നീറായിക്കോട് അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി അശോക് (21) എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. 

ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണ് മൃതദേഹങ്ങൾ ഇന്നു രാവിലെ കണ്ടെത്തിയത്. ഇരുവരും 13ന് രാവിലെ 10നാണ് വീട്ടിൽ നിന്നും പോയത്. ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. ഇന്നലെ മുഴുവൻ അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായിരുന്നില്ല. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates