
അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേത്; കൊലപാതകമോയെന്ന് സംശയം
മൃതദേഹത്തിന് ഒരു മാസം മുതല്‍ നാല് മാസം വരെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം

കൊച്ചി: എറണാകുളം ജില്ലയിലെ അയ്യമ്പുഴ പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേതാണെന്ന് കണ്ടെത്തല്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഏകദേശം 18-നും 30-നും ഇടയില്‍ പ്രായമുള്ള ഒരാളുടേതാണ് മൃതദേഹമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ശരീരത്തിന്റെ കാലിന്റെ എല്ലുകള്‍ മാത്രമാണ് പാറമടയില്‍ നിന്ന് ലഭിച്ചത്. ഏകദേശം 165 സെന്റീമീറ്റര്‍ ഉയരമുള്ള ആളുടേതാണ് ഈ അവശിഷ്ടങ്ങള്‍. മൃതദേഹത്തിന് ഒരു മാസം മുതല്‍ നാല് മാസം വരെ പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം.
കാലിന്റെ മുകള്‍ ഭാഗത്ത് ഒരു കെട്ടുണ്ടായിരുന്നത് കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് നിഗമനം. അയ്യമ്പുഴ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ മറ്റ് ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
The deadbody found in the quary is that of a young man.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




