
പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാം; നടപ്പാക്കാന്‍ കേന്ദ്ര സിലബസും പഠിപ്പിക്കണം; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിച്ച് കൊണ്ടു പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.

ന്യുഡല്‍ഹി: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു. വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.എം ശ്രീ നടപ്പിലാക്കുന്ന വിദ്യാലയങ്ങളിൽ സിബിഎസ്ഇ അല്ലെങ്കിൽ സംസ്ഥാന സെക്കൻഡറി എജ്യുക്കേഷൻ ബോർഡുകളുടെ അംഗീകാരത്തിന് അനുസൃതമായി സിബിഎസ്ഇ പാഠ്യപദ്ധതിയോ അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പാഠ്യപദ്ധതിയോ ആണ് പിന്തുടരുന്നതെന്ന് മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി. സാധ്യമാകുന്നത്ര എൻസിഇആർടി സിലബസിനെയും പാഠപുസ്തക വസ്തുതകളെയും അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളുടെ തനതായ സവിശേഷതകളും വിഷയങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കാവുന്നതാണ്. എന്നാൽ എൻസിഇആർടിയുടെ പാഠ്യപദ്ധതിയായിരിക്കും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡമായി കണക്കാക്കുക എന്നത് ഓർമ്മയിൽ വയ്ക്കേണ്ടതാണെന്നും മറുപടി വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ തത്ത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട്, സംസ്ഥാനങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ഉണ്ടായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
മുന്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചത്. ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിച്ച് കൊണ്ടു പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.
എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഒപ്പിട്ട ശേഷവും പദ്ധതിയില്‍ നിന്ന് ഒരു സഹായവും കിട്ടാത്ത ഏക സംസ്ഥാനം കേരളമാണ്. പിഎം ശ്രി പദ്ധതിയില്‍ സംസ്ഥാന പാഠ്യപദ്ധതി അതേപടി നടപ്പാക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു.
കേരളം പി എംശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും ഒരു തുടര്‍നടപടിയും ആരംഭിച്ചില്ലെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് ഇന്നലെ കേന്ദ്രം മറുപടി നല്‍കിയിരുന്നു. കേരളം സമീപകാലത്ത് പി എംശ്രീ നടപ്പിലാക്കിയതിന്റെ ഭാഗമായി എത്ര ഫണ്ട് നല്‍കിയെന്നായിരുന്നു ജെബി മേത്തറുടെ ചോദ്യം. കേരളം പിഎംശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ഒരു രൂപപോലും അതിന്റെ പേരില്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
The Central Government has stated that states can withdraw from the PM SHRI scheme
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

'ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയില്‍ ലീഗും യൂത്ത് ലീഗും; പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാല്‍ മഹാഭാഗ്യം!'



