
ഉപരാഷ്ട്രപതിക്ക് ക്ലിഫ് ഹൗസില്‍ വിരുന്നൊരുക്കി മുഖ്യമന്ത്രി; സൗഹൃദം പുതുക്കി ധന്‍കറും പിണറായിയും ( വീഡിയോ)
ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിരുന്നു നല്കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ ചെറുമകനെയും ഉപരാഷ്ട്രപതി പരിചയപ്പെട്ടു. തുടര്‍ന്ന് പിണറായി വിജയനുമായി ജഗ്ദീപ് ധന്‍കര്‍ അല്പനേരം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം രാവിലെ ക്ലിഫ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരും ക്ലിഫ് ഹൗസിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വിപി ജോയി, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
#WATCH | Kerala CM Pinarayi Vijayan welcomes Vice President Jagdeep Dhankhar as the VP visits his residence in Thiruvananthapuram. pic.twitter.com/V2nNFRFyRd
â ANI (@ANI) May 22, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


