
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേരു ചേർക്കാം; നീട്ടി നൽകിയ സമയം ഇന്നവസാനിക്കും
ഇന്നു വൈകീട്ട് അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാവുന്നതാണ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. ഇന്നു വൈകീട്ട് അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാവുന്നതാണ്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും www.sec.kerala.gov.in എന്ന വെബ്‌സൈറ്റോ നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനമോ സന്ദര്‍ശിക്കാവുന്നതാണ്. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തിൽ കൂടുതൽ അപേക്ഷകളാണ് വിവിധ മാറ്റങ്ങൾക്കായി നൽകിയത്. ഇതിൽ 27 ലക്ഷത്തിൽ കൂടുതൽ പേർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിൽ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തിൽ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
The extended period for adding, deleting, and making corrections to the voter's list for the local elections ends today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇടുക്കിയിൽ മണ്ണിടിച്ചിലില്‍ രണ്ടു മരണം; വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്


