കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്

Last Updated :20 January 2024, 8:46 am IST

News Now

കൊല്ലം: രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ട് മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. 

കുട്ടി നിലവിളിച്ചതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്. എ. ടിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ മരിക്കുകയായിരുന്നു.

പിതാവ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സംസ്കാരം ചൊവ്വാഴ്​ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates