
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

കൊല്ലം: നെടുവത്തൂര് പഞ്ചായത്തിലെ 'കാണാതായ' ബിജെപി സ്ഥാനാര്ഥി തിരിച്ചെത്തി. നെടുവത്തൂര് പഞ്ചായത്തിലെ അഞ്ചാം വാര്ഡ് ബിജെപി സ്ഥാനാര്ത്ഥി അജീവ് കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില് ഹാജരായത്. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പൊലീസില് പരാതി നല്കിയിരുന്നു.
സിപിഐ അനുഭാവിയായിരുന്ന അജീവ്കുമാര് ബിജെപിയില് ചേര്ന്ന് സ്ഥാനാര്ഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതില് ദുരൂഹത ഉണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് അജീവ് നാടകീയമായി ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില് തിരിച്ചെത്തിയത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും മാനസിക സമ്മര്ദ്ദംകൊണ്ടണ് മാറി നിന്നതെന്നും അജീവ് കുമാര് പറഞ്ഞു.
അജീവിനെ വീഡിയോ കോണ്ഫറന്സിലൂടെ പൊലീസ് മജിസ്ട്രേറ്റിനു മുന്നില് ഹാജരാക്കി. പിന്നാലെ അജീവ് പ്രവര്ത്തകര്ക്കൊപ്പം പ്രചാരണവും തുടങ്ങി. അജീവിനെ കാണാതായതുമായി ഇടത് മുന്നണിക്ക് ഒരു ബന്ധവുമില്ലെന്ന് മുന്നണി നേതാക്കള് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

